കരുവന്നൂർ ബാങ്ക് തട്ടിപ്പ് : വായ്പയെടുക്കാന്‍ സഹായിച്ചിട്ടില്ലെന്ന് മുന്‍ ഭരണസമിതി അംഗം ഇ.സി. ആന്റോ
Saturday, September 23, 2023 2:19 AM IST
ഇരിങ്ങാലക്കുട: ഇഡി ചോദ്യംചെയ്ത അനില്‍കുമാറിനെ കരുവന്നൂര്‍ ബാങ്കില്‍നിന്നു ലോണ്‍ എടുക്കാന്‍ താന്‍ സഹായിച്ചിട്ടില്ലെന്ന് മുന്‍ ഭരണസമിതി അംഗം ഇ.സി. ആന്റോയുടെ വെളിപ്പെടുത്തല്‍.
വായ്പയെുക്കാന് സഹായം കിട്ടിയതും ആളെ ഏര്‍പ്പാടാക്കിയതും ഡയറക്ടറാണെന്ന് അന്വേഷണം നേരിടുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് അനില്‍കുമാര്‍ പറഞ്ഞതോടെയാണ് മുന്‍ ഭരണസമിതി അംഗം ഇ.സി. ആന്റോ വിശദീകരണവുമായി രംഗത്തു വന്നത്. 2006 മുതൽ 2016 വരെ ബോര്‍ഡ് മെംബറായിരുന്നു ആന്റോ.
ബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ കഴിയുന്നവരെ കണ്ടെത്താനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത് ബാങ്ക് സെക്രട്ടറി സുനില്‍കുമാറാണ്. അഞ്ചു ലക്ഷം രൂപയില്‍ കൂടുതലുള്ള വായ്പകളുടെ ഈടിന്റെ മൂല്യം സെക്രട്ടറിയും പ്രസിഡന്റും നേരിട്ടുപോയാണ് പരിശോധിച്ചത്. ഈടു നല്കാന് മൂല്യമുള്ള വസ്തു ഉണ്ടെങ്കില്‍ വായ്പ ലഭിക്കും എന്നു മാത്രമാണ് താന്‍ അനില്‍കുമാറിനോട് പറഞ്ഞതെന്ന് ആന്റോ പറഞ്ഞു.
അനില്‍കുമാറിനെ സഹായിച്ചത് മാനേജര്‍ ബിജു കരീമും സെക്രട്ടറി സുനില്‍കുമാറുമാണ്. തട്ടിപ്പില്‍ ബിജു കരീമിനും ബാങ്കിലെ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.