നിറ്റ ജലാറ്റിൻ കമ്പനിയില്‍ പൊട്ടിത്തെറി; ഒരാൾ മരിച്ചു
Wednesday, September 20, 2023 1:48 AM IST
തൃക്കാക്കര: കാക്കനാട് കിന്‍ഫ്രയിലെ നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. നാലു പേർക്കു പരിക്കേറ്റു. കമ്പനിയിലെ കരാര്‍ ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജന് ഒറഗ് (30) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. കെമിക്കല്‍ ബോട്ടിലുകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടന കാരണം വ്യക്തമല്ല. പരിക്കേറ്റവരെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.