പിന്നീട് നിലത്തുവച്ച ഭദ്രദീപം എടുത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ബീന മന്ത്രിക്ക് നല്കാന് ശ്രമിച്ചെങ്കിലും മന്ത്രിയും എംഎല്‍എയും ഭദ്രദീപം കൊളുത്താതെ മാറിനിന്നു. മറ്റുള്ളവര്‍ ഭദ്രദീപം കൊളുത്തിയതിനുശേഷം മന്ത്രി നടപ്പന്തല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.
അന്നത്തെ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ഒട്ടും പ്രകോപിതനാകാതെയാണു സംസാരിച്ചത്. ചെറുപ്പത്തില്‍ നേരിട്ടനുഭവിച്ച ജാതിവിവേചനം മനസില്നിന്നുമായാത്തതിനാല് ഈ സംഭവത്തില്‍ മാനസിക പ്രയാസം വന്നതിനാലാണ് ഭദ്രദീപം കൊളുത്താത്തതെന്നാണ് മന്ത്രി അവിടെ വിശദീകരിച്ചത്.
ആരെയും കുറ്റപ്പെടുത്താനാകില്ലെന്ന് തന്ത്രി പയ്യന്നൂര്‍: മന്ത്രിയുടെ വെളിപ്പെടുത്തലില്‍ വ്യക്തമായ പ്രതികരണമില്ലാതെ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രം തന്ത്രി പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട്. അന്നത്തെ വേദിയില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നു പറഞ്ഞ തന്ത്രി അന്നവിടെ സംഭവിച്ചതെന്താണെന്ന് അറിയില്ല എന്നും പറഞ്ഞു.
രണ്ടു കൂട്ടര്‍ക്കും വിഷമമായിട്ടുള്ള സംഭവമാണ് അത്. ഇതില്‍ ആരെയും കുറ്റപ്പെടുത്താനാകില്ല. മന്ത്രി ഇതേക്കുറിച്ചു പ്രതികരിച്ചശേഷമാണു വിവരങ്ങള്‍ അറിയുന്നതെന്നും തന്ത്രി വ്യക്തമാക്കി.