ജാതീയ വിവേചനം: വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്: വി.ഡി. സതീശൻ
Wednesday, September 20, 2023 12:31 AM IST
തിരുവനന്തപുരം: ജാതീയ വിവേചനം ഉണ്ടായെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ഒരുകാരണവശാലും ഉണ്ടാകാൻ പാടില്ലാത്തതാണിത്. ഇത്തരം ആളുകൾക്കെതിരേ നടപടി സ്വീകരിക്കണം. ഇത്തരം പ്രവണതകൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാൻ പാടില്ലെന്നും സതീശൻ പറഞ്ഞു.