മത്സരത്തില്‍ വിജയികളായ കുടുംബങ്ങളെ ആദരിച്ചു നൂറുമേനി ഗ്രാന്‍ഡ് ഫിനാലെ ഓഡിയോ വിഷ്വല്‍ മെഗാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ കുട്ടനാട് റീജണിലെ കായല്‍പ്പുറം സെന്റ് ജോസഫ് ഇടവകയിലെ കൊച്ചുറാണി സിബിച്ചന് പറപ്പള്ളി ആന്‍ഡ് ഫാമിലി, രണ്ടാം സ്ഥാനം നേടിയ ചങ്ങനാശേരി റീജണിലെ സെന്റ് മേരീസ് പാറേല്‍ ഇടവക ടി.ടി. ജോണ്‍ കുംഭവേലില്‍ ആന്‍ഡ് ഫാമിലി, മൂന്നാംസ്ഥാനം നേടിയ തിരുവനന്തപുരം റീജണിലെ പൊങ്ങുംമൂട് സെന്റ് അല്‍ഫോന്‍സ ഇടവക കെ.കെ. തോമസ് കുരിശുംമൂട്ടില്‍ ആന്‍ഡ് ഫാമിലി, നാലാം സ്ഥാനം കരസ്ഥമാക്കിയ സിമി സെബാസ്റ്റ്യന്‍ മങ്ങോട്ട് ആന്‍ഡ് ഫാമിലി, സുമ ജോസ് മുരിങ്ങമറ്റം ആന്‍ഡ് ഫാമിലി എന്നിവരെയും വ്യക്തിഗത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ലില്ലി ജേക്കബ് കോച്ചേരിപ്പടവിലിനെയും സമ്മേളനത്തില്‍ ആദരിച്ചു.