ഹയർ സെക്കൻഡറി തസ്തികമാറ്റത്തിനു ചട്ടഭേദഗതിയായി
Sunday, June 11, 2023 12:23 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലേക്കുള്ള തസ്തികമാറ്റ നിയമനത്തിനുള്ള ചട്ടങ്ങൾ സർക്കാർ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ റൂൾ ഭേദഗതി ചെയ്തു വിജ്ഞാപനം ഉടൻ ഇറങ്ങും. കഴിഞ്ഞ ദിവസം നിയമസഭാ സബ്ജക്ട് കമ്മിറ്റിയാണ് ചട്ടഭേദഗതികൾ അംഗീകരിച്ചത്.
പുതിയ ഭേദഗതി അനുസരിച്ച് ആകെയുണ്ടാവുന്ന ഒഴിവുകളിൽ 70 ശതമാനം അർഹരായ ഹൈസ്കൂൾ അധ്യാപകർക്കും 20 ശതമാനം എൽപി ,യുപി അധ്യാപകർക്കും അഞ്ചു ശതമാനം വീതം ഹയർസെക്കൻഡറിയിലെ മിനിസ്റ്റീരിയൽ സ്റ്റാഫിനും ലാബ് അസിസ്റ്റന്റുമാർക്കുമായിരിക്കും.