സോളാർ കമ്മീഷൻ നടത്തിയതു കോമാളിത്തരങ്ങൾ
Saturday, June 10, 2023 12:13 AM IST
കൊണ്ടോട്ടി: സോളാർ കമ്മീഷൻ നടത്തിയത് കോമാളിത്തരങ്ങളായിരുന്നുവെന്നു ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സിഡി എടുക്കാൻ കോയന്പത്തൂരിലേക്ക് പോയതുൾപ്പെടെ എന്തെല്ലാം കോമാളിത്തരങ്ങളും നാടകങ്ങളുമാണു നടത്തിയത്.
മികച്ച പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ ഹേമചന്ദ്രൻ തന്റെ ആത്മകഥയിൽ പറഞ്ഞിരിക്കുന്നതൊക്കെ വാസ്തവമാണ്. ശിവരാജൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സിബിഐ അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിട്ടത്. എന്തിട്ട് എന്തായി? അതുകൊണ്ടാണു കാലം നിങ്ങളുടെ മുന്നിൽ വന്ന് കണക്ക് ചോദിക്കുമെന്നു നിയമസഭയിൽ പറഞ്ഞത്.
ഇപ്പോൾ ഒരു സ്ത്രീ വന്ന് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരേ ആരോപണങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്- സതീശൻ വ്യക്തമാക്കി.