ലൈഫ് മിഷന് കേസ്: സന്ദീപ് നായർ അറസ്റ്റിൽ
Wednesday, June 7, 2023 12:48 AM IST
കൊച്ചി: ലൈഫ് മിഷന് കരാര് തട്ടിപ്പുകേസില് കോടതിയില് ഹാജരാകാതിരുന്ന സ്വര്ണക്കടത്ത് കേസിലെ മൂന്നാം പ്രതി സന്ദീപ് നായരെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സിബിഐ രജിസ്റ്റര് ചെയ്ത കേസുമായി ബന്ധപ്പെട്ടു കോടതിയില് എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
വിചാരണക്കോടതി വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്ത സന്ദീപിനെ റിമാന്ഡ് ചെയ്തു.
വടക്കാഞ്ചേരി ലൈഫ് മിഷന് കരാറിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്ന വെളിപ്പെടുത്തല് പ്രകാരമാണ് കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്.