വി.എസ്. ശിവകുമാറിനെ ഇഡി ചോദ്യം ചെയ്തു
Wednesday, June 7, 2023 12:48 AM IST
കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ആരോഗ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു.
ഇന്നലെ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഏഴോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിനായി നാലുതവണ ആവശ്യപ്പെട്ടശേഷമാണ് വി.എസ്.ശിവകുമാര്‍ അഭിഭാഷകനൊപ്പം ഇന്നലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരായത്.