കളരിഗുരു പദ്മശ്രീ ശങ്കരനാരായണ മേനോൻ അന്തരിച്ചു
Wednesday, June 7, 2023 12:48 AM IST
ചാവക്കാട്: കേരളത്തിന്റെ തനതു ആയോധന കലയായ കളരിപ്പയറ്റിൽ ഒട്ടേറെ ശിഷ്യഗണങ്ങളുള്ള ചാവക്കാടിന്റെ ഉണ്ണിഗുരുക്കൾ (ശങ്കരനാരായണ മേനോൻ -94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.
ചാവക്കാട് വല്ലഭട്ട കളരി സംഘത്തിന്റെ കളരിയാശാനും ഗുരുവുമായിരുന്നു. കഴിഞ്ഞവർഷം പദ്മശ്രീ പുരസ്കാരം നേടിയ ഉണ്ണി ഗുരുക്കൾ 2019ലെ കേരള ഫോക്ലോർ അക്കാദമി ഗുരുപൂജ അവാർഡും നേടിയിരുന്നു.