വൈഎംസിഎ സ്ഥാപകദിനാഘോഷത്തിന് ആലുവയിൽ തുടക്കം
Wednesday, June 7, 2023 12:48 AM IST
ആലുവ: വൈഎംസിഎ സ്ഥാപക ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വൈഎംസിഎ ക്യാമ്പ് സെന്ററിൽ ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യുഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. വൈഎംസിഎ ഓർഡർ ഓഫ് ഒാണർ ലഭിച്ച ദേശീയ പ്രസിഡന്റ് ഡോ. വിൻസന്റ് ജോർജ്, മുൻ ദേശീയ പ്രസിഡന്റ് ജസ്റ്റീസ് ജെ.ബി.കോശി, ഇസാഫ് സിഇഒ കെ. പോൾ തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വൈഎംസിഎ മുൻ ദേശീയ അധ്യക്ഷൻ ഡോ. റോളണ്ട് വില്യംസ്, ദേശീയ ഉപാധ്യക്ഷ ബെറ്റ്സി വില്യംസ്, ദേശീയ ട്രഷറർ റെജി ജോർജ്, കർണാടക റീജണൽ ചെയർമാൻ ആർ.എസ്. ഷെട്ടിയാൻ, അഡ്വ.സി.പി. മാത്യു മുതലായവർ പ്രസംഗിച്ചു.