വിദ്യാർഥിനിയുടെ മരണം: ഉന്നതവിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി
Tuesday, June 6, 2023 12:39 AM IST
തിരുവനന്തപുരം: കോട്ടയം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണം സംബന്ധിച്ച് അന്വേഷിച്ച് അടിയന്തരമായി വിശദറിപ്പോർട്ടു നൽകാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.