രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Monday, June 5, 2023 12:31 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. വ്യാഴാഴ്ച വരെ ലക്ഷദ്വീപ് ഭാഗത്ത് കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇവിടേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
അടുത്ത 24 മണിക്കൂറിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെടാനിടയുള്ള ന്യൂനമർദ മേഖല ന്യൂനമർദമായി ശക്തിപ്രാപിച്ചാൽ കാലവർഷത്തിന് കരുത്തു പകരും.