30.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍
Saturday, June 3, 2023 1:52 AM IST
കാസര്‍ഗോഡ്: സ്കൂട്ടറില്‍ കടത്തിയ 30.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റിൽ. ചെമ്മനാട് കല്ലുവളപ്പിലെ ഹബീബ് റഹ്മാനെ(45)യാണ് കാസര്‍ഗോഡ് ഡിവൈഎസ്പി പി.കെ സുധാകരൻ, ഇന്‍സ്പെക്ടര്‍ പി.അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ വിദ്യാനഗര്‍ നെല്‍ക്കള കോളനിയില്‍ വച്ച് പിടികൂടിയത്. പണം വിതരണത്തിന് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്.