അനധികൃത പണപ്പിരിവിൽനിന്ന് മുഖ്യമന്ത്രി പിന്മാറണം: കെ.സുരേന്ദ്രൻ
Saturday, June 3, 2023 1:52 AM IST
തിരുവനന്തപുരം: ലോക കേരളസഭയുടെ പേരിൽ പ്രവാസികളിൽ നിന്ന് അനധികൃതമായി പണംപിരിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടണമെങ്കിൽ 82 ലക്ഷം രൂപ നൽകണമെന്നത് കേരളത്തിനെ അപമാനിക്കുന്നതിനു തുല്യമാണ്. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടേയും സഹമന്ത്രിമാരുടേയും ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.