ഹോട്ടല്‍ടെക്ക് കേരള എക്സ്പോ ഏഴു മുതല്‍
Saturday, June 3, 2023 1:52 AM IST
കൊച്ചി: ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന ഹോട്ടല്‍ടെക്ക് കേരളയുടെ പന്ത്രണ്ടാമത് പതിപ്പ്ഏഴു മുതല്‍ ഒന്‍പതു വരെ കൊച്ചി ഗോകുലം കണ്വന്ഷന് സെന്ററില്‍ നടക്കും.
അറുപതിലധികം പ്രദര്‍ശങ്ങള്‍ മേളയിലുണ്ടാകുമെന്ന് ക്രൂസ് എക്സ്പോ ഡയറക്ട്ര് ജോസഫ് കുര്യാക്കോസ്, ഷെഫുമാരായ റഷീദ്,സക്കറിയ,ജോര്‍ജ്, റുമാന എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.