ദിവ്യകാരുണ്യ കോൺഗ്രസിന് എത്തുന്ന പ്രതിനിധികൾക്ക് എറണാകുളത്തെ വിവിധ ഇടവകകൾ കേന്ദ്രീകരിച്ചു വിശ്വാസികളുടെ ഭവനങ്ങളിൽ താമസ സൗകര്യമൊരുക്കും.
കേരളസഭയുടെ പ്രഥമ പ്രാദേശിക ദിവ്യകാരുണ്യ കോണ്ഗ്രസ് സംബന്ധിച്ച് ഈ മാസം നടക്കുന്ന കെസിബിസി വർഷകാല സമ്മേളനത്തിൽ രൂപരേഖ തയാറാക്കുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറല് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.