12 ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായേക്കും
Thursday, June 1, 2023 1:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 12 ശനിയാഴ്ചകൾ പ്രവൃത്തിദിനം ആക്കിയേക്കും. സ്കൂളുകളിൽ അധ്യയനവർഷം 220 പ്രവൃത്തിദിനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന ക്യുഐപി മീറ്റിംഗിൽ ശനിയാഴ്ച പ്രവൃത്തി ദിനം ആക്കുന്നതു സംബന്ധിച്ച നിർദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ മുന്നോട്ടുവച്ചിരുന്നു. കൂടുതൽ ചർച്ച ചെയ്തു തീരുമാനം കൈക്കൊള്ളുമെന്നായിരുന്ന അംഗീകൃത അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടായേക്കും.