ജസ്റ്റീസ് എം.ആര്. അനിതയ്ക്ക് ഇന്ന് ഫുൾകോർട്ട് റഫറൻസ്
Tuesday, May 30, 2023 12:24 AM IST
കൊച്ചി: സര്‍വീസില്‍നിന്ന് വിരമിക്കുന്നതിനോടനുബന്ധിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എം.ആര്. അനിതയ്ക്ക് നൽകുന്ന യാത്രയയപ്പിന്റെ ഭാഗമായി ഇന്നു വൈകുന്നേരം ഹൈക്കോടതിയിലെ ഒന്നാം കോടതിയില്‍ ഫുള്‍കോര്‍ട്ട് റഫറന്‍സ് നല്‍കും.
കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരിക്കെ 2020 മാര്‍ച്ച് ആറിനാണ് അവർ കേരള ഹൈക്കോടതിയില്‍ അഡീ. ജഡ്ജിയായി നിയമിതയായത്. 2021 സെപ്റ്റംബര്‍ 27ന് സ്ഥിരം ജഡ്ജിയായി.
തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ എം.കെ. രാമന്റെയും പി.ആര്. രാധയുടെയും മകളാണ്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍നിന്നു ബിരുദം നേടിയശേഷം എറണാകുളം ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദമെടുത്തു.
1991 ജനുവരി 28ന് കൊച്ചി മുന്‍സിഫായി ജുഡീഷല്‍ സര്‍വീസില്‍ പ്രവേശിച്ചു. 2005ല്‍ തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജിയായി. 2015ല്‍ വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി. പിന്നീട് മഞ്ചേരിയിലും കോഴിക്കോട്ടും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. ടി.കെ. ജനാര്ദനനാണു ഭര്‍ത്താവ്. മക്കള്‍: ടി.ജെ. അമൃത, ടി.ജെ. കൃഷ്ണാനന്ദ്.