കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള കാലാവധി ഒരു വർഷംകൂടി
Monday, May 29, 2023 1:25 AM IST
തിരുവനന്തപുരം: ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനുള്ള കാലാവധി ഒരു വർഷംകൂടി നീട്ടി വനംവകുപ്പ് ഉത്തരവിറക്കി. മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണു കഴിഞ്ഞ 26 മുതൽ ഒരു വർഷത്തേക്കുകൂടി നീട്ടിയത്.
കാട്ടുപന്നികൾ കർഷകരുടെ കൃഷി നശിപ്പിക്കുന്ന സാഹചര്യത്തിലാണു ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ വെടിവയ്ക്കാൻ ഉത്തരവിടാനുള്ള അവകാശം വനംവകുപ്പ് ജില്ലാ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് പ്രസിഡന്റുമാർക്കും നൽകി സർക്കാർ കഴിഞ്ഞവർഷം ഉത്തരവിറക്കിയത്. കാലാവധി നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യവും മലയോര കർഷകർക്ക് ഏറെ ദുരിതം വിതയ്ക്കുന്നുണ്ട്.