സീറോമലബാര്‍ മെത്രാന് സിനഡ് അടിയന്തര സമ്മേളനം ജൂൺ 12 മുതൽ
Monday, May 29, 2023 1:25 AM IST
കൊച്ചി: സീറോമലബാര്‍ സഭ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം ജൂണ്‍ 12 മുതല്‍ 16 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടക്കും.
മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് വിളിച്ചുചേര്‍ത്തുകൊണ്ടുള്ള ഔദ്യോഗിക ഡിക്രി സിനഡ് അംഗങ്ങളായ മെത്രാന്മാര്ക്കു നല്‍കിയിട്ടുണ്ട്. സീറോ മലബാര്‍ സഭാ പെര്‍മനന്റ് സിനഡ് അംഗങ്ങള്‍ വത്തിക്കാനില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി, പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദേശപ്രകാരമാണ് അടിയന്തര സിനഡ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തലാകും സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാര്‍ഥിക്കണമെന്ന് കര്‍ദിനാള്‍ അഭ്യര്‍ഥിച്ചു.