വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസുകള്‍, കുട്ടികളെ ഉറ്റബന്ധുക്കള്‍ പീഡിപ്പിച്ച കേസുകള്‍, പ്രണയത്തെ തുടര്‍ന്ന് കൗമാരക്കാര്‍ തമ്മിലുള്ള ശാരീരിക ബന്ധം തുടങ്ങിയ കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജികളാണു സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. തീരുമാനമെടുക്കാന്‍ പൊതുമാനദണ്ഡമുണ്ടാക്കാനാകില്ലെന്നു പറഞ്ഞ ഹൈക്കോടതി ഓരോ കേസിലും വസ്തുത പരിഗണിച്ചു തീരുമാനമെടുക്കണമെന്നും വ്യക്തമാക്കി.