സെസ് പെട്രോളിനും ഡീസലിനും 2 രൂപ വർധിക്കും
Friday, March 31, 2023 1:23 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം വില ഉയരും.
കേന്ദ്ര സർക്കാർ പലപ്പോഴായി പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചതിനു പിന്നാലെയാണ് ഇതിനെ വാക്കാൽ എതിർത്തിരുന്ന ഇടതുപക്ഷ സർക്കാരും ഇന്ധന സെസ് എന്ന പേരിൽ വർധന പ്രഖ്യാപിച്ചത്.
പെട്രോൾ, ഡീസൽ വില വർധനയിലൂടെ 750 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ വില്പനയനുസരിച്ച് 1200- 1400 കോടി രൂപ വരെ അധികമായി ലഭിക്കുമെന്നാണു കരുതുന്നത്.