അതിനിടെ, സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പാലിക്കേണ്ട ചട്ടങ്ങളിലെ ആശയക്കുഴപ്പം പരിഹരിച്ചു വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കുവേണ്ടി രാജ്ഭവൻ യുജിസി ചെയർമാന് കത്ത് എഴുതി. വിസി നിയമനം സംബന്ധിച്ചു യുജിസി ചട്ടങ്ങളിൽ ചില കാര്യങ്ങളിൽ വ്യക്തത ഇല്ലാത്തതും സർവകലാശാലാ നിയമങ്ങളിൽ വ്യത്യസ്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയും ആശയക്കുഴപ്പം പരിഹരിക്കാനാണു ആവശ്യപ്പെട്ടിട്ടുള്ളത്.