31ന് യുഡിഎഫ് അംഗങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്കു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തും
Wednesday, March 29, 2023 12:42 AM IST
തിരുവനന്തപുരം: സമയത്തു പദ്ധതിവിഹിതം നൽകാതെ തദ്ദേശ സ്ഥാപനങ്ങളിലെ വികസനം താറുമാറാക്കിയ സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് മാർച്ച് 31ന് എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കു മുന്നിലും യുഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പു സമരം നടത്തും.
യുഡിഎഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും രാവിലെ 10 മുതൽ 11 വരെ അംഗങ്ങൾ കുത്തിയിരുപ്പു സമരം നടത്തുമെന്നു യുഡിഎഫ് ചെയർമാൻകൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു.