കെ ടെറ്റ്: ഏപ്രിൽ 17 വരെ അപേക്ഷിക്കാം
Friday, March 24, 2023 1:06 AM IST
തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷ( കെ ടെറ്റ്)യ്ക്കായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ ലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in എന്ന വെബ്പോർട്ടൽ വഴി ഏപ്രിൽ മൂന്നു മുതൽ ഏപ്രിൽ 17 വരെ സമർപ്പിക്കാം.
ലോവർ പ്രൈമറി, അപ്പർ പ്രൈമറി,ഹൈസ്കൂൾ, സ്പെഷൽ വിഭാഗം എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതം അടയ്ക്കണം. എസ്സി, എസ്ടി, പിഎച്ച്, ബ്ലൈൻഡ് വിഭാഗത്തിലുളളവർ 250 രൂപവീതമാണ് ഫീസ് അടയ്ക്കേണ്ടത്.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ്, ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ httsps://ktet.ke rala.gov.in , httsps://pareek shabhavan.ker ala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചുകഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കില്ല.