നിയമസഭ കൈയാങ്കളി കേസ് വിചാരണ തീയതി തീരുമാനിക്കുന്നതു മാറ്റിവച്ചു
Thursday, March 23, 2023 2:17 AM IST
തിരുവനന്തപുരം: കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ തീയതി തീരുമാനിക്കുന്നതു മാറ്റിവച്ചു.
വിചാരണ ആരംഭിക്കുന്നതിനു മുൻപായി പ്രതികൾക്ക് നൽകേണ്ട ഡിവിഡികൾ നേരത്തേ പ്രതിഭാഗത്തിന് നൽകിയിരുന്നില്ല. ഇതേത്തുടർന്നാണു കോടതി വിചാരണ തീയതി തീരുമാനിക്കുവാൻ വേണ്ടി കേസ് മാറ്റിയത്.
എന്നാൽ, ഇന്നലെ അന്വേഷണ സംഘം ഡിവിഡികൾ നൽകിയിരുന്നു. ഇന്നലെ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹാജരായിരുന്നില്ല. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
മന്ത്രി വി. ശിവൻകുട്ടി, എൽഡിഎഫ് കണ്വീനർ ഇ.പി.ജയരാജൻ, മുൻ മന്ത്രി കെ.ടി. ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണു കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ട്ടം വരുത്തി എന്നാണു പോലീസ് കേസ്.