പാഠപുസ്തകങ്ങൾ 25നു മുന്പ് വിതരണം ചെയ്യും
Wednesday, March 22, 2023 12:12 AM IST
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് ഈ മാസം 25-നു മുന്പേ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുമെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.
കുട്ടികൾക്കുള്ള അഞ്ചു കിലോ അരിയുടെ വിതരണം ആരംഭിച്ചു. 10.5 ലക്ഷം വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ എത്തി. 3000 കോടി രൂപ അടിസ്ഥാന വികസനത്തിനു സർക്കാർ ഉപയോഗിച്ചതായും മന്ത്രി പറഞ്ഞു.