കേരള പൊതുജനാരോഗ്യ ബിൽ നിയമസഭ പാസാക്കി
Wednesday, March 22, 2023 12:12 AM IST
തിരുവനന്തപുരം: അലോപ്പതി-ആയുഷ് വ്യത്യാസമില്ലാതെ അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർമാരിൽനിന്ന് ചികിത്സതേടാൻ അംഗീകാരം നല്കിക്കൊണ്ടുള്ള കേരള പൊതുജനാരോഗ്യബിൽ നിയമസഭ പാസാക്കി.
2023ലെ കേരള പൊതുജനാരോഗ്യ നിയമം എന്നായിരിക്കും ഈ ബിൽ അറിയപ്പെടുക. രാജ്യത്ത് ആദ്യമായി പൂർണമായും സ്ത്രീലിംഗത്തിൽ എഴുതപ്പെട്ട നിയമമെന്ന പ്രത്യേകതയും ഇതിനുണ്ട്.
രാജ്യത്ത് നടപ്പിൽ വരുത്തിയിട്ടുള്ള എല്ലാ നിയമങ്ങളും പുല്ലിംഗത്തിലാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അതായത് സ്ത്രീലിംഗത്തിൽ പ്രയോഗിച്ചിരിക്കുന്നത് എല്ലാ ലിംഗക്കാരും ഉൾപ്പെടുന്നതാണ്. ഉദാഹരണമായി ഉടമസ്ഥ, ഉദ്യോഗസ്ഥ, രോഗമുക്ത എന്നിങ്ങനെ.