കെ.കെ. രമയുടെ പരാതി: വിശദമായി പരിശോധിച്ച ശേഷം തുടർനടപടിയെന്നു പോലീസ്
Sunday, March 19, 2023 12:19 AM IST
തിരുവനന്തപുരം: നിയമസഭ സംഘർഷത്തിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ അപമാനിച്ചെന്ന കെ.കെ.രമ എംഎൽഎയുടെ പരാതി വിശദമായി പരിശോധിച്ച ശേഷം മാത്രമേ സൈബർ പോലീസ് തുടർ നടപടി സ്വീകരിക്കുകയുള്ളു.
സമൂഹ മാധ്യമങ്ങളിൽ സിപിഎം എംഎൽഎ സച്ചിൻദേവ് അപമാനിച്ചെന്ന പരാതിയാണ് ആർഎംപിയുടെ വനിത അംഗം ഉയർത്തിയത്. സൈബർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുക്കുന്നത് അടക്കമുള്ള തുടർ നടപടി സ്വീകരിച്ചിട്ടില്ല.
നേരത്തെ തന്നെ മർദിച്ചെന്നു ചൂണ്ടിക്കാട്ടി കെ.കെ. രമ സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ ഇനിയും കേസെടുത്തിട്ടില്ല. രണ്ട് എംഎൽഎമാർ അടക്കമുള്ളവർക്കെതിരേയാണു പരാതി നൽകിയത്.