ക​ഴി​ഞ്ഞ വ​ർ​ഷം ഇ​റ​ക്കു​മ​തി ചെ​യ്ത​ത് പ്ര​തി​ദി​നം 1.34 ല​ക്ഷം ലി​റ്റ​ർ പാ​ൽ
ക​ഴി​ഞ്ഞ വ​ർ​ഷം ഇ​റ​ക്കു​മ​തി ചെ​യ്ത​ത് പ്ര​തി​ദി​നം 1.34 ല​ക്ഷം ലി​റ്റ​ർ പാ​ൽ
Monday, February 6, 2023 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത​​​ത് പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 1.34 ല​​​ക്ഷം ലി​​​റ്റ​​​ർ പാ​​​ൽ.

2021-22 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മൊ​​​ത്തം പാ​​​ലി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത 33.51 ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ണ്‍ ആ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ വാ​​​ർ​​​ഷി​​​ക ഉ​​​ത്പാ​​​ദ​​​നം 25.32 ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ണ്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​തു​​​ട​​​ർ​​​ന്നാ​​​ണ് പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 1.34 ല​​​ക്ഷം ലി​​​റ്റ​​​ർ പാ​​​ലി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി വേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്നു സാ​​​ന്പ​​​ത്തി​​​ക അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന 25.32 ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ണ്‍ പാ​​​ലി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗ​​​വും സ​​​ങ്ക​​​ര​​​യി​​​ന​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന പ​​​ശു​​​ക്ക​​​ളി​​​ൽ നി​​​ന്നു​​​മാ​​​ണ്.

പ്ര​​​ധാ​​​ന പാ​​​ൽ ഉ​​​ത്പാ​​​ദ​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​ന്പോ​​​ൾ ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​വാ​​​ണെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ന്നു​​​കാ​​​ലി ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണ്. 2020-21ൽ ​​​ഇ​​​ന്ത്യ​​​യി​​​ലെ വി​​​ദേ​​​ശ-സ​​​ങ്ക​​​ര​​​യി​​​നം ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​ടെ ശ​​​രാ​​​ശ​​​രി പ്ര​​​തി​​​ദി​​​ന പാ​​​ൽ ഉ​​​ത്പാ​​​ദ​​​നം യ​​​ഥാ​​​ക്ര​​​മം 11.01 കി​​​ലോ​​​യും 6.98 കി​​​ലോ​​​യു​​​മാ​​​ണ്. നാ​​​ട​​​ൻ ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​ടെ ശ​​​രാ​​​ശ​​​രി പാ​​​ൽ ഉ​​​ത്പാ​​​ദ​​​നം 2.07-3.08 കി​​​ലോ​​​യാ​​​ണ്. അ​​​തേ​​​സ​​​മ​​​യം കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ങ്ക​​​ര​​​യി​​​നം ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​ടെ ശ​​​രാ​​​ശ​​​രി പാ​​​ൽ ഉ​​​ത്പാ​​​ദ​​​നം പ്ര​​​തി​​​ദി​​​നം 10.27 ക​​​ിലോ​​​യാ​​​ണ്. സ​​​ങ്ക​​​ര​​​യി​​​നം ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത​​​യി​​​ൽ രാ​​​ജ്യ​​​ത്തു പ​​​ഞ്ചാ​​​ബ് ആ​​​ണ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് (പ്ര​​​തി​​​ദി​​​നം 13.23 കി​​​ലോ​​​ഗ്രാം). ച​​​ണ്ഡി​​​ഗ​​​ഡ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ് (പ്ര​​​തി​​​ദി​​​നം 11.05 കി​​​ലോ​​​ഗ്രാം). ഇ​​​തി​​​ൽ മൂ​​​ന്നാം സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​നു​​​ള്ള​​​ത്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഗ്രാ​​​മീ​​​ണ സ​​​ന്പ​​​ദ്‌വ്യ​​​വ​​​സ്ഥ​​​യി​​​ൽ ത്വ​​​രി​​​ത​​​ഗ​​​തി​​​യി​​​ൽ വ​​​ള​​​രു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് ക്ഷീ​​​രമേ​​​ഖ​​​ല. കൃ​​​ഷി അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ മൊ​​​ത്തം മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​വി​​​ൽ ക്ഷീ​​​രമേ​​​ഖ​​​ല​​​യു​​​ടെ വി​​​ഹി​​​തം 26.44 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. 2021-22 വ​​​ർ​​​ഷ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മൊ​​​ത്തം മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​വി​​​ൽ ക്ഷീ​​​രമേ​​​ഖ​​​ല​​​യു​​​ടെ വി​​​ഹി​​​തം 2.35 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ക്ഷീ​​​രമേ​​​ഖ​​​ല​​​യി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​വ് 2020-21ൽ 11,701.86 ​​​കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് 2021-22ൽ 11,714.01 ​​​കോ​​​ടി രൂ​​​പ​​​യാ​​​യി നേ​​​രി​​​യ വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നാ​​​ഷ​​​ണ​​​ൽ അ​​​ക്കൗ​​​ണ്ട്സ് സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സി​​​ന്‍റെ 2022ലെ ​​​ക​​​ണ​​​ക്കു പ്ര​​​കാ​​​രം കൃ​​​ഷി അ​​​ന​​​ുബ​​​ന്ധ മേ​​​ഖ​​​ല​​​യു​​​ടെ മൊ​​​ത്തം മൂ​​​ല്യ വ​​​ർ​​​ധ​​​ന​​​വി​​​ൽ ക​​​ന്നു​​​കാ​​​ലി ഉ​​​പ​​​മേ​​​ഖ​​​ല​​​യു​​​ടെ വി​​​ഹി​​​തം 2019-20ൽ 29.33 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന​​​ത് 2020-21-ൽ 30.13 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു.

2020-21ൽ ​​​മൊ​​​ത്തം മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​വി​​​ന്‍റെ 4.90 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ക്ഷീ​​​രമേ​​​ഖ​​​ല​​​യു​​​ടെ സം​​​ഭാ​​​വ​​​ന.

2019ൽ ​​​ന​​​ട​​​ത്തി​​​യ ഇ​​​രു​​​പ​​​താ​​​മ​​​ത് ക​​​ന്നു​​​കാ​​​ലി സെ​​​ൻ​​​സ​​​സ് പ്ര​​​കാ​​​രം രാ​​​ജ്യ​​​ത്തെ മൊ​​​ത്തം ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​ടെ എ​​​ണ്ണം 536.76 ദ​​​ശ​​​ല​​​ക്ഷ​​​മാ​​​ണ്. ഇ​​​തേ സെ​​​ൻ​​​സ​​​സ് പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​ടെ എ​​​ണ്ണം 29.09 ല​​​ക്ഷ​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ഴി, താ​​​റാ​​​വ് മു​​​ത​​​ലാ​​​യ വ​​​ള​​​ർ​​​ത്തുപ​​​ക്ഷി​​​ക​​​ളു​​​ടെ എ​​​ണ്ണം 291.71 ല​​​ക്ഷം ആ​​​യി​​​രു​​​ന്നു. ഇ​​​ത് രാ​​​ജ്യ​​​ത്തെ മൊ​​​ത്തം വ​​​ള​​​ർ​​​ത്തുപ​​​ക്ഷി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ന്‍റെ 3.49 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

2020-21ൽ ​​​ലോ​​​ക​​​ത്തെ മൊ​​​ത്തം പാ​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ 23 ശ​​​ത​​​മാ​​​നം സം​​​ഭാ​​​വ​​​ന ചെ​​​യ്ത് ഇ​​​ന്ത്യ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പാ​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന രാ​​​ജ്യ​​​മാ​​​യി തു​​​ട​​​രു​​​ന്നു. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ പാ​​​ലു​​​ത്പാ​​​ദ​​​നം 2019-20ൽ 19.84 ​​​കോ​​​ടി ട​​​ണ്ണാ​​​യി​​​രു​​​ന്ന​​​ത് 5.80 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 2020-21ൽ 20.9 ​​​കോ​​​ടി ട​​​ണ്ണാ​​​യി. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു ദ​​​ശാ​​​ബ്ദ​​​കാ​​​ല​​​മാ​​​യി പാ​​​ലു​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന​​​വ് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു.

2020-21ൽ ​​​ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പാ​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന അ​​​ഞ്ച് സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്(14.94 ശ​​​ത​​​മാ​​​നം), രാ​​​ജ​​​സ്ഥാ​​​ൻ(14.63 ശ​​​ത​​​മാ​​​നം), മ​​​ധ്യ​​​പ്ര​​​ദേ​​​ശ്(8.57 ശ​​​ത​​​മാ​​​നം), ഗു​​​ജ​​​റാ​​​ത്ത്(7.51 ശ​​​ത​​​മാ​​​നം), ആ​​​ന്ധ്രാപ്ര​​​ദേ​​​ശ്(7.01 ശ​​​ത​​​മാ​​​നം) എ​​​ന്നി​​​വ​​​യാ​​​ണ്. ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തെ മൊ​​​ത്തം പാ​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ 52.69 ശ​​​ത​​​മാ​​​നം സം​​​ഭാ​​​വ​​​ന ചെ​​​യ്തി​​​ട്ടു​​​ണ്ട്.

പാ​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​തി​​​ന​​​ഞ്ചാം സ്ഥാ​​​ന​​​ത്താ​​​ണ് കേ​​​ര​​​ളം. പാ​​​ലി​​​ന്‍റെ പ്ര​​​തി​​​ശീ​​​ർ​​​ഷ ല​​​ഭ്യ​​​ത ക​​​ഴി​​​ഞ്ഞ കു​​​റേ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി വ​​​ർ​​​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷീ​​​ര മേ​​​ഖ​​​ല​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണവ​​​കു​​​പ്പ്. സം​​​സ്ഥാ​​​ന​​​ത്തെ ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്ന്.

പാ​​​ലി​​​ന്‍റെ​​​യും മാം​​​സ​​​ത്തി​​​ന്‍റെ​​​യും ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​നം വി​​​വി​​​ധ ക​​​ന്നു​​​കാ​​​ലി വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കി വ​​​രു​​​ന്നു. അ​​​വ​​​യി​​​ൽ ഏ​​​റ്റ​​​വും പ്ര​​​ധാ​​​നം സ​​​ങ്ക​​​ര​​​യി​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ജ​​​ന​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ്. കൂ​​​ടാ​​​തെ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് ആ​​​ടു​​​വ​​​ള​​​ർ​​​ത്ത​​​ൽ, എ​​​രു​​​മ വ​​​ള​​​ർ​​​ത്ത​​​ൽ, പ​​​ന്നി, മു​​​യ​​​ൽ, കോ​​​ഴി, എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​ജ​​​ന​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​വ​​​രു​​​ന്നു. ഉ​​​ത്പാ​​​ദ​​​ന വ​​​ർ​​​ധ​​​ന​​​യ്ക്കു ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഉ​​​ത്പാ​​​ദ​​​ന യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടെ ശാ​​​സ്ത്രീ​​​യ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.