ഇറ്റ്ഫോക്കിന് തുടക്കം: മേളപ്പെരുമയിൽ അരങ്ങുണർത്തി മട്ടന്നൂർ
Monday, February 6, 2023 1:16 AM IST
തൃശൂർ: മട്ടന്നൂർ ശങ്കരൻകുട്ടിയുടെ വാദ്യമേളത്തോടെ അരങ്ങുണർന്ന് വിശ്വനാടക വേദി. കെ.ടി. മുഹമ്മദ് തിയറ്റർ പരിസരത്ത് അണിനിരന്ന 101 വാദ്യകലാകാരന്മാർ പാണ്ടിമേളമാണ് ഇറ്റ്ഫോക്കിനു മുന്നോടിയായി അവതരിപ്പിച്ചത്.
സംഗീത നാടക അക്കാദമി ചെയർമാൻകൂടിയായ മട്ടന്നൂർ ശങ്കരൻകുട്ടി മേളക്കാരനായി ഇറ്റ്ഫോക്കിന്റെ അരങ്ങുണർത്തിയതും പുതിയൊരു ചരിത്രമായി. ഒരു മണിക്കൂറോളം നീണ്ടതായിരുന്നു മേളം. മട്ടന്നൂരിന്റെ മകൻ ശ്രീരാജും മുൻനിരയിൽ അണിനിരന്നു.