കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി: 2,608 കോടി രൂപയുടെ ഭരണാനുമതിയായി
Friday, February 3, 2023 4:11 AM IST
തിരുവനന്തപുരം: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2,608 കോടി രൂപയുടെ ഭരണാനുമതിയായി. പദ്ധതിക്ക് ആവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിനാണ് ഈ തുക ചെലവഴിക്കുകയെന്ന് വ്യവസായ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഇതിൽ 850 കോടി രൂപ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയാണ്. കിൻഫ്രയായിരിക്കും ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നോഡൽ ഏജൻസിയായി പ്രവർത്തിക്കുക.