ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സർക്കാർ ആരെയും നിർബന്ധിച്ച് പുറത്താക്കിയില്ല: മന്ത്രി ബിന്ദു
Wednesday, February 1, 2023 12:42 AM IST
തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു സർക്കാർ ആരെയും നിർബന്ധിച്ച് പുറത്താക്കിയതല്ലെന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ശങ്കർ മോഹനെതിരേ വിദ്യാർഥികൾ സമരം തുടങ്ങിയതു മുതൽ പ്രശ്നം വസ്തുനിഷ്ഠമായി പഠിക്കുന്നതിനായി ഉന്നതരടങ്ങിയ സമിതിയെ നിയോഗിക്കുകയാണു ചെയ്തത്. എന്നാൽ, കമ്മീഷൻ തെളിവ് എടുക്കുന്ന സന്ദർഭത്തിൽ അതിനോട് സഹകരിക്കാൻ ഡയറക്ടറായിരുന്ന ശങ്കർ മോഹൻ തയാറായില്ലെന്നും മന്ത്രി പറഞ്ഞു.