ബിബിസി ഡോക്യുമെന്ററി: സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ
Wednesday, January 25, 2023 2:08 AM IST
കണ്ണൂർ: ബിബിസി തയാറാക്കിയ ഡോക്യുമെന്ററി സംസ്ഥാനവ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്നു പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. സംഘര്‍ഷമുണ്ടാക്കുകയല്ല ലക്ഷ്യമെന്നും ജനാധിപത്യ സമൂഹമെന്ന നിലയില്‍ ആശയ സംവാദത്തിന് അവകാശമുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.
ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചതാണ് ഡോക്യുമെന്ററി. അതിനകത്ത് പ്രത്യേകിച്ച് മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ഒന്നുംതന്നെയില്ല. ഗുജറാത്തില്‍ ഭരണകൂടത്തിനു നേരേ ഉയർന്നിട്ടുള്ള ആരോപണത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ അന്വേഷണം നടത്തുന്നു.
അത് ജനങ്ങള്‍ക്കു മുന്നില്‍ പറയുന്നു. അതില്‍ സംഘര്‍ഷമുണ്ടാക്കേണ്ട കാര്യമില്ല. സത്യം എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കും. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും വി.കെ. സനോജ് പറഞ്ഞു.