ക്ലിഫ് ഹൗസിൽ തോക്കിൽനിന്ന് വെടിപൊട്ടിയ സംഭവം: എസ്ഐയ്ക്കു സസ്പെൻഷൻ
Thursday, December 8, 2022 12:29 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്ഐയ്ക്കു സസ്പെൻഷൻ.
എസ്ഐ ഹാഷിം റഹ്മാനെയാണു സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തത്. റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ്ഐയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.
രാവിലെ ഡ്യൂട്ടിക്ക് കയറിയ ഉദ്യോഗസ്ഥൻ തോക്ക് വൃത്തിയാക്കുന്നതിനിടെയാണു വെടി പൊട്ടിയത്. ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ സംഭവം വലിയ സുരക്ഷാ വീഴ്ചയായാണു വിലയിരുത്തിയത്. പിന്നാലെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.