മലബാർ കാൻസർ സെന്ററും ഐസിടി അക്കാദമിയും ധാരണയിൽ
Saturday, November 26, 2022 1:54 AM IST
തിരുവനന്തപുരം: ആരോഗ്യ വിവര വിനിമയ മേഖലയുമായി ബന്ധപ്പെട്ട വിവിധ സാങ്കേതികവിദ്യകളിൽ യുവജനങ്ങൾക്കായി പരിശീലന, നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഐസിടി അക്കാദമി ഓഫ് കേരളയും കണ്ണൂർ മലബാർ കാൻസർ സെന്ററും ധാരണയിലെത്തി.
ഐസിടിഎകെ സിഇഒ സന്തോഷ് സി. കുറുപ്പും എംഎസ്സി ഡയറക്ടർ ഡോ.ബി. സതീശനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജി, ഹെൽത്ത് കെയർ എൻജിനീയറിംഗ് മേഖലകളിലെ സാങ്കേതിക സഹകരണവും കണ്‍സൾട്ടൻസി സേവനങ്ങളും ധാരണാപത്രത്തിന്റെ പരിധിയിലുണ്ട്.
ഓപ്പണ്‍ സോഴ്സ് ഹെൽത്ത് ഇൻഫർമേഷൻ സിസ്റ്റംസ് ട്രെയിനിംഗ്, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റംസ് ഫോർ ഹെൽത്ത് എഡ്യൂക്കേഷൻ, കണ്‍സ്യൂമർ ഹെൽത്ത് ഐടി ആപ്ലിക്കേഷനുകൾ, മെഡിക്കൽ റെക്കോർഡ്സ് ഡിജിറ്റലൈസിംഗ് ആൻഡ് ആർക്കൈവിംഗ് സിസ്റ്റംസ്, ഓപ്പണ്‍ സോഴ്സ് പിഎസിഎസ്, ഹോസ്പിറ്റൽ ഫെസിലിറ്റി മാനേജ്മെന്റ് തുടങ്ങിയവ ഉൾപ്പെടെ ഇരുപതോളം പ്രധാന മേഖലകളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.