ഗോൾഡൻ വീസ നേടി മറ്റൊരു മലയാളി
Friday, November 25, 2022 11:12 PM IST
കൊച്ചി: യുഎഇയിൽ നിന്നു ഗോൾഡൻ വീസ നേടി മറ്റൊരു മലയാളി കൂടി. വൈക്കം ചെന്പ് സ്വദേശി പള്ളത്തൂശേരി വീട്ടിൽ ജോമോൻ ചാക്കോ ആണ് ഗോൾഡൻ വീസ കരസ്ഥമാക്കിയത്.
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോളജി ആൻഡ് സയൻസ് ദുബായ് കാന്പസിൽനിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ കോളജ് ടോപ്പർ ആയി ബിരുദാനന്തര ബിരുദം നേടി. ഔട്ട് സ്റ്റാൻഡിംഗ് സ്റ്റുഡന്റ് എന്ന വിഭാഗത്തിൽ ജിപിഎ (ഗ്രേഡ് പോയിന്റ് ആവറേജ്) 3.9/4 കരസ്ഥമാക്കിയാണ് ജോമോൻ ഈ നേട്ടത്തിന് അർഹനായത്.
ന്യൂസിലാൻഡിൽ യൂണിവേഴ്സിറ്റി ഓഫ് ഓക്ലാൻഡിൽ പിഎച്ച്ഡിക്കു പ്രവേശനം ലഭിച്ചിരിക്കുന്ന ജോമോൻ നിലവിൽ ദുബായിൽ സീനിയർ ഇലക്ട്രിക്കൽ എൻജിനിയർ ആയി ജോലി ചെയ്യുകയാണ്. മാതാവ്: റജിന, ഭാര്യ: സിൻസി, മക്കൾ: ഏയ്ഞ്ചൽ, ഹന്ന, സേറ.