നിരോധനംകൊണ്ട് ആശയം ഇല്ലാതാകില്ല: എം.വി. ഗോവിന്ദൻ
Thursday, September 29, 2022 1:19 AM IST
തളിപ്പറമ്പ്: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ട് അവരുടെ ആശയം ഇല്ലാതാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിരോധനം കൊണ്ടു മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന തെറ്റിദ്ധാരണയില്ല.
വർഗീയതയ്ക്കെതിരായ നീക്കത്തിന്റെ ഭാഗമായാണു നിരോധനമെങ്കിൽ ഒരു വിഭാഗത്തെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ല. എന്നാൽ, കേന്ദ്രസർക്കാർ തീരുമാനം നടപ്പിലാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.