മന്ത്രി അഹമ്മദ് ദേവർകോവിലിനെ പുറത്താക്കണം: കെ. സുരേന്ദ്രൻ
Thursday, September 29, 2022 1:19 AM IST
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടന റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി എഎൻഎല്ലിന് ബന്ധമുണ്ടെന്നും അതിനാൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണം.
പോപ്പുലർ ഫ്രണ്ട് കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിച്ചു. റിഹാബ് ഫൗണ്ടേഷനുമായി എൽഡിഎഫിലെ ഒരു കക്ഷിക്കു ബന്ധമുണ്ട്. മന്ത്രിസഭാംഗമായ അഹമ്മദ് ദേവർ കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുള്ളതായി അദ്ദേഹം ആരോപിച്ചു.
രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയാണ്. അതിനാലാണ് ആർഎസ്എസിനെ നിരോധിക്കണമെന്നാവശ്യപ്പെടുന്നത്.- അദ്ദേഹം കൂട്ടിച്ചേർത്തു.