റബര്‍ ടാപ്പിംഗിനിടെ കാലുതെറ്റിവീണ കര്ഷകന് കത്തി തുളഞ്ഞുകയറി മരിച്ചു
Wednesday, September 28, 2022 1:48 AM IST
ബേഡകം(കാസർഗോഡ്): റബര്‍ ടാപ്പിംഗിനിടെ കാലുതെറ്റി വീണ കര്ഷകന് കൈയിലുണ്ടായിരുന്ന കത്തി നെഞ്ചില്‍ തുളഞ്ഞുകയറി മരിച്ചു. മുന്നാട് പറയംപള്ളം കുഴിഞ്ഞാലില്‍ കെ.എം.ജോസഫ് (66) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 4.30ഓടെ വീടിന് സമീപത്തുള്ള മറ്റൊരു വ്യക്തിയുടെ പറമ്പില്‍ ടാപ്പിംഗ് നടത്തുന്നതിനിടയിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഭാര്യ എല്‍സിയുടെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മക്കള്‍: സിജോ, സോണി. മരുമക്കള്‍: ജസ്ന, രാജേഷ്.