കിഫ്ബി: ഇഡി അന്വേഷണം സ്റ്റേ ചെയ്തില്ല
Wednesday, August 17, 2022 1:11 AM IST
കൊച്ചി: കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി തുടരെത്തുടരെ സമന്‍സുകള്‍ അയയ്ക്കുന്നതെന്തിനാണെന്ന് സിംഗിള്‍ബെഞ്ച് വാക്കാല്‍ ആരാഞ്ഞു.
കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇഡി നടത്തുന്ന അന്വേഷണം നിയമവിരുദ്ധമാണെന്നും കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് ഇഡി നല്കിയ സമന്‍സുകള്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂലാ തോമസ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി. അരുണ്‍ ഇക്കാര്യം ചോദിച്ചത്.
ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാമെന്ന് ഇഡിയുടെ അഭിഭാഷകന് മറുപടി നല്കി.