ഡൽഹി പരിപാടികൾ റദ്ദാക്കി ജലീൽ മടങ്ങിയെത്തി
Monday, August 15, 2022 1:25 AM IST
തിരുവനന്തപുരം: ഡൽഹിയിലെ ഇന്നലത്തെ പരിപാടികൾ പെട്ടെന്നു റദ്ദാക്കി കെ.ടി. ജലീൽ നാട്ടിൽ തിരിച്ചെത്തി.
കാഷ്മീർ പരാമർശം വിവാദമായതിനെ തുടർന്നാണ് അദ്ദേഹം ഡൽഹിയിലെ പരിപാടികൾ റദ്ദാക്കിയത്.
ഇന്നലെ പുലർച്ചെ മൂന്നിനുള്ള വിമാനത്തിലായിരുന്നു ഡൽഹിയിൽ നിന്നുള്ള മടക്കം. നോർക്കയുടെ പരിപാടിയിൽ ഇന്നലെ പങ്കെടുക്കേണ്ടതായിരുന്നു.
അതേസമയം വിവാദങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളോടു പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.