ചിത്രകലാ ക്യാമ്പ് ഇന്ന്
Sunday, August 14, 2022 11:43 PM IST
കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമി ഇന്നു വൈക്കം സത്യഗ്രഹ ഹാളില്‍ ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. ഉദ്ഘാടനം ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും.
സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈക്കം നഗരസഭാ അധ്യക്ഷ രാധിക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് സ്വാഗതവും സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ നന്ദിയും പറയും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് അഞ്ചിന് സമാപിക്കും.