ഫാ. ജോസഫ് പുലവേലിൽ സാന്തോം ഫെലോഷിപ്പ് ഡയറക്ടർ
Wednesday, July 6, 2022 12:43 AM IST
പാലാ: സെന്റ് തോമസ് മിഷനറി സൊസൈറ്റി (എംഎസ്ടി) ജനറലേറ്റിൽ പ്രവർത്തിക്കുന്ന സാന്തോം ഫെലോഷിപ്പ് ആൻഡ് മിഷണറി അസോസിയേറ്റ്സിന്റെ ഡയറക്ടറായി ഫാ. ജോസഫ് പുലവേലിൽ ചുമതലയേറ്റു.
തീക്ഷ്ണതയുള്ള അല്മായരെ മിഷൻ പ്രവർത്തനത്തിൽ പങ്കാളികളാക്കാൻ മിഷൻ പ്രദേശങ്ങൾ സന്ദർശിക്കുക, പ്രേഷിതപ്രവർത്തനങ്ങൾക്കായി പ്രാർഥനയും സഹായവും നൽകി മിഷണറിമാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സാന്തോമിന്റെ ലക്ഷ്യം.
എംഎസ്ടിയുടെ താമരശേരി സാന്തോം മൈനർ സെമിനാരി റെക്ടറായിരുന്ന ഫാ. പുലവേലിൽ, നേരത്തെ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാർ സഭ മിഷൻ ഫണ്ട് സെക്രട്ടറി, ഷംഷാബാദ് രൂപത വികാരി ജനറാൾ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.