16.01 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി സംസ്ഥാനത്ത് ഉത്പാദിപ്പിച്ചു : മന്ത്രി പി. പ്രസാദ്
Wednesday, July 6, 2022 12:16 AM IST
തിരുവനന്തപുരം: 2021-22 സാന്പത്തിക വർഷം 16.01 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി സംസ്ഥാനത്ത് ഉത്പാദിപ്പിച്ചുവെന്നു മന്ത്രി പി.പ്രസാദ്. നാഷണൽ സാന്പിൾ സർവേ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പ്രതിവർഷം 20 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ് ആവശ്യമായി വരുന്നത്.
കേന്ദ്ര കരട് റബർ ആക്ടിൽ കർഷകരുടെ താത്പര്യങ്ങൾ ഹനിക്കുന്നതിലെ വിയോജിപ്പ് കേന്ദ്രത്തിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കാർഷിക കയറ്റുമതി നയത്തിൽ റബർ ക്ലസ്റ്ററിൽ കോട്ടയം, പത്തനംതിട്ട എറണാകുളം , കണ്ണൂർ ജില്ലകളെ ഉൾപ്പെടുത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.