വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി; കഴിഞ്ഞ വർഷത്തെ എ പ്ലസ് ദേശീയ തമാശ
Saturday, July 2, 2022 12:56 AM IST
തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷ ഫലവുമായി ബന്ധപ്പെട്ടു വിവാദ പരാമർശവുമായി മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ വർഷം എല്ലാ വിഷയത്തിലും എ പ്ലസ് 1,21,318 കുട്ടികൾക്കാണു ലഭിച്ചത്.
ഈ ഫലം ദേശീയതലത്തിൽ വലിയ തമാശയായിരുന്നു. ഇപ്രാവശ്യം 99 ശതമാനം വിജയം ആണെങ്കിലും എപ്ലസിന്റെ കാര്യത്തിൽ നിലവാരമുള്ള ഫലമായിരുന്നുവെന്നതിൽ യാതൊരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിൽ അധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ പരാമർശം.