എന്റെ രാജി ശരിയെന്ന് തെളിഞ്ഞു: ഹരീഷ് പേരടി
Wednesday, June 29, 2022 12:43 AM IST
കൊച്ചി: താരസംഘടനയായ അമ്മയിൽനിന്നു രാജിവച്ചത് ശരിയായ തീരുമാനമെന്ന് തെളിഞ്ഞതായി നടൻ ഹരീഷ് പേരടി. സംഘടന ഒരു ക്ലബ് ആണെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത് ശരിയായില്ലെന്നും ഹരീഷ് പേരടി പ്രതികരിച്ചു.
അമ്മയുടെ വാർഷിക ജനറൽബോഡി യോഗത്തിൽ ബലാൽസംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിനെ പങ്കെടുപ്പിച്ചതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചതു തെറ്റായ സന്ദേശമാണ് നൽകുക. സംഘടനയിൽ പുതിയ തലമുറമാറ്റം കൊണ്ടുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. തന്റെ രാജി വ്യക്തിപരമായിരുന്നില്ല. മറിച്ചു നിലപാടായിരുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു.