ബഫര്‍സോണ്‍: സമരവുമായി കേരള കോണ്‍ഗ്രസ്
Tuesday, June 28, 2022 2:25 AM IST
കോതമംഗലം: ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ബഫര്‍സോണില്‍നിന്ന് ഒഴിവാക്കി ജനസുരക്ഷ ഉറപ്പുവരുത്തുന്നതുവരെ പാര്‍ട്ടിയും കര്‍ഷക യൂണിയനും കര്‍ഷകസമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. കേരള കര്ഷകയൂണിയന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് നടന്ന കര്‍ഷക അവകാശ പ്രഖ്യാപന കണ്വൻഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്‍വന്‍ഷനില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു.
ബഫര്‍സോണ്‍ വനത്തിനുള്ളില്‍ ക്രമീകരിക്കണമെന്നും സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യു പെറ്റീഷന് നല്‍കണമെന്നും പ്രതിസന്ധി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സര്‍വകക്ഷി സംഘത്തെ നിയോഗിക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.