എയ്ഡഡ് സ്കൂളിൽ ഭിന്നശേഷി സംവരണം: ഉത്തരവിറങ്ങി
Sunday, June 26, 2022 12:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ഭിന്നശേഷി സംവരണം ഇതുവരെയും നടപ്പാക്കാത്ത സ്ഥാപനങ്ങൾ 1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ 18 വരെ നടത്തിയ നിയമനങ്ങളിൽ മൂന്നു ശതമാനവും 2017 ഏപ്രിൽ 19 മുതൽ നടത്തിയ നിയമനങ്ങളിൽ നാലു ശതമാനവും ബാക്ക് ലോഗ് ഒഴിവുകളായി (മുൻകാലങ്ങളിൽ കൊടുക്കേണ്ടിയിരുന്ന ഒഴിവുകളായി) കണക്കാക്കി 2021 നവംബർ എട്ടു മുതൽ ഒഴിവു വരുന്ന തസ്തികകളിൽ സംവരണം നടപ്പാക്കണം. നിലവിൽ ഭിന്നശേഷിക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ ആ നിയമനങ്ങൾ ബാക്ക് ലോഗിൽ കുറവു വരുത്താം.
ഭിന്നശേഷി സംവരണം ഇതുവരെയും നടപ്പാക്കാത്ത സ്ഥാപനങ്ങൾ 1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ 18 വരെ നടത്തിയ നിയമനങ്ങൾക്ക് ആനുപാതികമായി റൊട്ടേഷൻ തയാറാക്കണം.